Thursday, January 12, 2023

റസൽ റഹ്മാനൊപ്പം ഒരു ദിവസം







 

"തൻ്റെ സുഹൃത്തിനൊപ്പം "

ചിറാഗ് ഉർദു ക്ലബ് ഏഴാം ക്ലാസിലെ പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി ചിറാഗ്
ഉർദു ക്ലബ് ഇതുവരെയും സ്കൂളിൽ വരാൻ കഴിയാതിരുന്ന സുഹൃത്തിനെ വീട്ടിൽ പോയി കാണാനും. സുഹൃത്തിനെയും കൂട്ടി സ്കൂളിൽ അൽപ്പസമയം ചെലവഴിക്കാനും ആറ് ഏഴ് ക്ലാസിലെ ഉർദു ക്ലബ് മെമ്പർമാർക്ക് അവസരം നൽകുന്നു. പരിപാടിയിൽ ബി ആർ സി കോഡിനേറ്റർ, ബി ആർ സി സ്പെഷ്യൽ ടീച്ചർ ശ്രീമതി ബീന ,കെ യു ടി എ പരപ്പനങ്ങാടി സബ്ജില്ല
സെക്രട്ടറി മുനീർ (SNMHSS Urdu Teacher) എന്നിവർ സംബന്ധിക്കുന്നു.കൂടാതെ സ്കൂൾ അധ്യാപകരായ  ശ്രീജ, സ്വപ്ന, അരുൺ എന്നിവർ " അപ്പനി സാത്തി കേ സാത്ത് " പരിപാടിക്ക് നേതൃത്വം നൽകുന്നു






 

Friday, January 6, 2023

CHIRAG SCHOOL RADIO

 CHIRAG RADIO 📻

കേരളത്തിലെ വിദ്യാലയങ്ങൾ സ്കൂൾ റേഡിയോ കുട്ടികൾക്ക് പരിചയപ്പെടുത്തിയിട്ടുണ്ടാവും. പക്ഷേ ഇത്  ഒരു പുത്തൻ അനുഭവം രക്ഷിതാക്കൾക്കും കുട്ടികൾക്കും പരിചയപ്പെടുത്തുകയാണ് ചിറാഗ് ഉർദു ക്ലബ്

* രക്ഷിതാക്കൾക്കും റേഡിയോ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്

* തൻ്റെ കുട്ടിയുടെ പരിപാടികൾ / സ്കൂൾ റേഡിയോ വീട്ടിലിരുന്നു കൊണ്ട് രക്ഷിതാക്കൾക്ക് കേൾക്കാനാവും എന്നതാണ് ചിറാഗ് റേഡിയോയുടെ പ്രത്യേകത.

*ചിറാഗ് റേഡിയോ ഉദ്ഘാടനം: പ്രശസ്ഥ റേഡിയോ ജോക്കി ശ്രീ: ബ്രിജിൻ രാജ് ഉദ്ഘാടനം ചെയ്യുന്നു

* ചിറാഗ്  ബ്ലോഗ് വഴിയാണ് രക്ഷിതാക്കൾക്ക് ചിറാഗ് സ്കൂൾ റേഡിയോ പരിപാടികൾ ആസ്വദിക്കാൻ കഴിയുക 

* ഉർദു ഗാനങ്ങൾ, മലയാളം കവിതകൾ, സിനിമാ പാട്ടുകൾ, ഇംഗ്ലീഷ് കവിതകൾ, മാപ്പിള പാട്ടുകൾ, ഹിന്ദി മറ്റ് ഭാഷകളിലും പരിപാടി അവതരിപ്പിക്കാം

* കൂടാതെ വിവിധ വിദ്യാഭ്യാസ  പരിപാടികൾ ലോക പരിചയം, പൊതു വിജ്ഞാനം, യോഗാ ക്ലാസുകളും ചിറാഗ് റേഡിയോ കുട്ടികൾക്കും രക്ഷിതാക്കൾക്കും മുന്നിൽ എത്തിക്കുന്നതാണ്


ഉടൻ പ്രവർത്തനം ആരംഭിക്കുന്നു.........


CHIRAG FOOTBALL TOURNAMENT 2023


ചിറാഗ് ഉർദു ക്ലബും കേരള ഉർദു ടീച്ചേഴ് അസോസിയേഷനും ചേർന്ന് നടത്തുന്ന 
സബ്ജില്ലാ ഫുട്ബോൾ ടൂർണമെൻ്റ്
ടൂർണമെൻ്റ് ടീം സെലക്ഷൻ കേരള ബ്ലാസ്റ്റേഴ്സ് ജൂനിയർ ടീം അംഗം അശ്വത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്നതിന് മുന്നോടിയായി ചിറാഗ് ലോഗോ പ്രകാശനം .



 

ഉർദു അർദ്ധവാർഷിക പരീക്ഷയിൽ മുഴുവൻ മാർക്കും ലഭിച്ചവർക്ക് പ്രോത്സാഹന സമ്മാനം നൽകി ആദരിച്ചു

ഉർദു അർദ്ധവാർഷിക പരീക്ഷയിൽ മുഴുവൻ മാർക്കും ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനം നൽകി ആദരിച്ചു 




 




ചിറാഗ് ഉർദു ക്ലബ് വിവിധ മത്സര വിജയികൾ

ചിറാഗ് ഉർദു ക്ലബ് എൽപി ക്ലാസിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള പ്രോത്സാഹന സമ്മാനം ഉർദു ക്ലബിൽ വിതരണം ചെയ്തു



 

URDU USS WINNERS 🏆